Latest NewsNewsInternational

ചെഗുവേരയുടെ ബാനറുകൾ ചവറ്റുകൊട്ടയിൽ: ‘ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം’- കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനോട് ക്യൂബൻ ജനത

ക്യൂബ: സർക്കാരിനെതിരെ പ്രതിഷേധമുയർത്തിയ ആയിരക്കണക്കിന് ആളുകളെയാണ് ഭരണകൂടം അറസ്റ്റ് ചെയ്ത് നീക്കിയത്. ഇന്നേവരെ കണ്ടിട്ടില്ലാത്ത സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കാണ് ക്യൂബ സാക്ഷിയാകുന്നത്. മരുന്നില്ല, ആശുപത്രിയില്ല, കുടിവെള്ളമില്ല, അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഓരോരുത്തരെയും അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

30 വർഷത്തിനിടെ ഇതാദ്യമായിട്ടാണ് ക്യൂബൻ ജനത കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെതിരെ നിരത്തിലിറങ്ങുന്നത്. ക്യൂബ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിഷേധങ്ങൾക്കിടെ ഒരാൾ കൊല്ലപ്പെട്ടു. ആയിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തു. യു.എസിൽ പണിയെടുക്കുന്നവർ അയച്ച് നൽകുന്ന ഡോളർ ഇല്ലെങ്കിൽ ഭക്ഷണവുമില്ലാത്ത അവസ്ഥയിലാണ് രാജ്യമിപ്പോൾ. ക്യൂബൻ വിപ്ലവകാരി ചെഗുവേരയുടെ പടങ്ങൾ ചവറ്റുകൊട്ടയിൽ തള്ളി പ്രതിഷേധം കടുപ്പിക്കുകയാണ് ജനം.

Also Read:പന്തിന് പിന്നാലെ ടീമിലെ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പ്രതിഷേധക്കാരുടെ തന്നെ വാക്കുകൾ കടമെടുത്താൽ പാവപ്പെട്ടവരെ ഊറ്റി കുടിക്കുന്ന സർക്കാരിന് എതിരെ ഉറക്കെ ശബ്ദിച്ചുകൊണ്ടു ക്യൂബൻ ജനത സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയാണ്. ‘ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം’, ‘ഞങ്ങൾക്ക് വാക്സിനുകൾ വേണം’ എന്ന് ആക്രോശിച്ച് യുവ പ്രതിഷേധക്കാർ ദ്വീപിന്റെ തലസ്ഥാനമായ ഹവാനയിലേക്ക് മാർച്ച് നടത്തി. സാമ്പത്തിക ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ക്യൂബയിൽ അവസാനമായി ഒരു വലിയ പ്രകടനം നടന്നത് 30 വർഷങ്ങൾക്ക് മുമ്പ് 1994 ലാണ്.

ജനങ്ങളോട് യുദ്ധം ചെയ്യുന്ന ഭരണകൂടത്തെയാണ് ക്യൂബ ഇപ്പോൾ കാണുന്നത്. നിലവിലെ പ്രതിഷേധങ്ങളുടെ ഫലമായി പ്രതിഷേധ പ്രകടനങ്ങളും മറ്റ് വിവരങ്ങളും രാജ്യത്തിന് പുറത്തേക്ക് പോകാതിരിക്കാൻ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരിക്കുകയാണ് ക്യൂബൻ അധികൃതർ എന്നാണു പുതിയ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button