തിരുവനന്തപുരം: വ്യാപാരികളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ പ്രശ്നങ്ങൾ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ചയ്ക്കെത്താന്‍ അറിയിപ്പു ലഭിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യാപാരികൾ ഒരിക്കലും തോറ്റു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് തുടരുന്നത്.
Also Read: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച: അര്‍ജുന്‍ ആയങ്കിയെ അപായപ്പെടുത്താന്‍ ടിപ്പറുമായി വന്നയാള്‍ പിടിയില്‍
കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ വ്യാപാരികൾ ചര്‍ച്ചയ്ക്കു മുന്നോടിയായി വ്യാപാരിഭവനില്‍ ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. ആത്മഹത്യകളും മറ്റും വ്യാപാരികൾക്കിടയിൽ പെരുകിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പിറകോട്ട് പോകാൻ ഒരിക്കലും വ്യാപാരികൾ തയ്യാറാവില്ല.
എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക, നിലവിലെ സമയക്രമീകരണം ദീര്‍ഘിപ്പിക്കുക, ഹോട്ടലുകളില്‍ അകലം പാലിച്ച് ഇരുന്നു കഴിക്കാന്‍ അനുവദിക്കുക, ഓഡിറ്റോറിയങ്ങള്‍ തുറക്കുക തുടങ്ങിയവയാണ് വ്യാപാരികളുടെ നിലവിലെ ആവശ്യങ്ങള്‍.
Post Your Comments