പൃഥ്വിരാജ് തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിനായി പോകുന്നത് ഹൈദരാബാദിലേക്ക് , ഞാന്‍ കരുതിയത് അദ്ദേഹം ലക്ഷദ്വീപിലേയ്ക്ക് പോകുമെന്നാണ് : പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍
കൊച്ചി : കേരളത്തില്‍ കോവിഡ് പ്രതിസന്ധികള്‍ തുടരുന്നതിനിടെ സിനിമാ ഷൂട്ടിങ് അനുമതി നിഷേധിക്കപ്പെട്ടതോടെ ചിത്രീകരണത്തിനായി ഏഴോളം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസ്ഥാനം വിടുകയാണ്. ഇതിന്റെ ആദ്യപടിയായി പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’ ഇന്ന് തെലങ്കാനയില്‍ ചിത്രീകരണം ആരംഭിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ പ്രിഥ്വിരാജിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത് വന്നു.
‘
പൃഥ്വിരാജ് തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിനായി പോകുന്നത് ഹൈദരാബാദിലേക്ക് , ഞാന്‍ കരുതിയത് അദ്ദേഹം ലക്ഷദ്വീപിലേയ്ക്ക് പോകുമെന്നാണ്’ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ കമന്റ്.
ലക്ഷദ്വീപ് പ്രശ്‌നം ഇത്രയേറെ വഷളാക്കിയത് പ്രിഥ്വിയുടെ ഫേസ്ബുക്ക് കുറിപ്പായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പുതിയ നിയമ പരിഷ്‌ക്കാരങ്ങള്‍ അവിടുത്തെ ദ്വീപ് നിവാസികളെ തടങ്കലില്‍ വെയ്ക്കുന്ന രീതിയിലുള്ളതാണെന്നും ഇതിനെതിരെ എല്ലാവരും ഇറങ്ങിത്തിരിക്കണമെന്ന രീതിയിലുള്ള കുറിപ്പായിരുന്നു അത്. അതോടെ എന്താണ് അവിടുത്തെ നിജസ്ഥിതിയെന്ന് മനസിലാക്കാതെ സിനിമാ താരങ്ങള്‍ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താനയെ മുന്‍നിര്‍ത്തി സേവ് കാമ്പയിനും സംഘടിപ്പിക്കുകയായിരുന്നു
Post Your Comments