ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ വെളുത്തുള്ളി ദഹനപ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദ സാധ്യത തടയുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
അതുപോലെ പാലിൽ വെളുത്തുള്ളി ചേർത്ത് കുടിക്കുന്നത് പലരോഗങ്ങളെയും അകറ്റാൻ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കാനും വെളുത്തുള്ളി ചേർത്ത പാൽ കുടിക്കുന്നതിലൂടെ സാധ്യമാവും.
Read Also : ഞങ്ങള്‍ക്ക് ഇത് വേണ്ട : വധുവിന് നൽകിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച് മാതൃകയായി വരൻ
രക്തധമനികള്‍ കട്ടി കൂടുന്നത് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഗാർലിക് മിൽക്കിന് സാധിക്കും. മാത്രമല്ല പാലിൽ വെളുത്തുള്ളി ചേർത്ത് കുടിക്കുന്നത് വയറുവേദന, മലബന്ധം, ക്രമം തെറ്റിയ ആർത്തവം എന്നിവയ്ക്കെല്ലാം വളരെ ഫലപ്രദമായ പ്രതിവിധിയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Post Your Comments