Latest NewsKeralaNews

ടിപി വധക്കേസ് പ്രതികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദി സർക്കാർ : കെ കെ രമ

കേസിലെ പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കെ കെ രമ വ്യക്തമാക്കി

തിരുവനന്തപുരം : ടിപി വധക്കേസ് പ്രതികളെ സംരക്ഷിക്കുന്നത് സംസ്ഥാന സർക്കാരെന്ന് ചന്ദ്രശേഖരന്‍റെ ഭാര്യയും എംഎല്‍എയും കെ കെ രമ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് വിഷയത്തില്‍ ഉത്തരം പറയേണ്ടത്. പാര്‍ട്ടിക്ക് വേണ്ടിയാണ് ടിപി വധക്കേസ് പ്രതികള്‍ പ്രവര്‍ത്തിക്കുന്നതെന്നും കെ കെ രമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കെ കെ രമ ഇക്കാര്യം പറഞ്ഞത്.

വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും കെ കെ രമ പറഞ്ഞു. കേസിലെ പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കെ കെ രമ വ്യക്തമാക്കി.

Read Also  :  പ്രധാനമന്ത്രി ഇത്രയ്ക്ക് ക്രൂരനാകാന്‍ പാടില്ലെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക്

കോഴിക്കോട് രാമനാട്ടുകരയിൽ നടന്നത് അടക്കം സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ കഴിയുന്ന മുഹമ്മദ് ഷാഫിയാണെന്ന് ആരോപണം ഉയരുമ്പോൾ പരിശോധിക്കാതെ മൗനം പാലിക്കുകയാണ് സർക്കാർ. ഷാഫിയുടെ പങ്ക് വെളിവാക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിട്ടും കസ്റ്റംസ് റെയ്ഡും ചോദ്യം ചെയ്യലും ഉണ്ടായിട്ടും തടവുകാരൻ പരോൾ വ്യവസ്ഥകൾ ലംഘിച്ചോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നില്ല. കസ്റ്റംസ് പ്രതി ചേർത്താൽ അപ്പോൾ നോക്കാമെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button