Latest NewsKeralaNews

സംരംഭകരുടെ പരാതികൾക്ക് പരിഹാരം; മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് തുടക്കം കുറിച്ചു

കൊച്ചി: സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് എറണാകുളം ജില്ലയിൽ തുടക്കം കുറിച്ചു. കൊച്ചി സർവ്വകലാശാല സെമിനാർ ഹാളിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ 139 അപേക്ഷകളാണ് ലഭിച്ചതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവിടെ വച്ചു തന്നെ പരിഹരിക്കാവുന്ന പരാതികൾ അപ്രകാരം തീർപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തലത്തിലോ ഇതര വകുപ്പുകളുടെ സഹായത്തോടെയോ പരിഹാരം കാണേണ്ടവയിൽ തുടർ നടപടി സ്വീകരിച്ച് ഏറ്റവും പെട്ടെന്ന് തീർപ്പുണ്ടാക്കുമെന്നും അത് പരാതിക്കാരെ അറിയിക്കുമെന്നും മന്ത്രി വിശദമാക്കി.

Read Also: പ്രതിവര്‍ഷം 3000 കോടിയുടെ ബാധ്യത, പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

‘പുതിയ സർക്കാർ ചുമതലയേറ്റ് 11-ാം ദിവസം വ്യവസായികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരിപാടി നടത്താൻ തീരുമാനിച്ചത്. വ്യവസായ രംഗത്ത് ഉടലെടുക്കുന്ന ഭൂരിപക്ഷം പരാതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം പരാതികളിൽ വ്യവസായ വകുപ്പിന് ഇടപെടാനുള്ള പരിമിതി പരിഹരിക്കുന്നതിന് വ്യവസായ പരാതിപരിഹാര സമിതിക്ക് സർക്കാർ രൂപം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാരും വ്യവസായ സമൂഹവും സംയുക്തമായാണ് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനായുള്ള അന്തരീക്ഷം ഒരുക്കുന്നത്. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ തന്നെ വിവിധ ജില്ലകളിലെ പരാതികൾ പരിഹരിക്കുന്നതിനായി മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ ഒപ്പമുണ്ടാകുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button