തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ മേധാവിയായി മനോജ് കെ ദാസ് ചുമതലയേറ്റു. ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍ഡ് എന്റര്‍ടെയിന്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് എഡിറ്ററായാണ് നിയമനം. അതേസമയം എം.ജി. രാധാകൃഷ്ണന്റെ രാജി ഔദ്യോഗികമായി അംഗീകരിച്ചു. മനോജ് കെ ദാസിന് പിന്നില്‍ എസ് ബിജുവാണ് ചാനലിലെ രണ്ടാമന്‍. സിന്ധു സൂര്യകുമാറാണ് വാര്‍ത്ത വിഭാഗത്തില്‍ ബിജുവിന് പിന്നില്‍. ബിജുവും സിന്ധുവും എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരാണ്.
2019 നവംബറിലാണ് മാതൃഭൂമി പത്രാധിപരായി മനോജ് കെ ദാസ് ചുമതലയേറ്റത്. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നാണ് മാതൃഭൂമിയില്‍ എത്തിയത്. കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.
പൊതുവേ നിഷ്പക്ഷ ലൈനിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ യാത്രയെങ്കിലും ഇടതു ലൈൻ ആണ് ഇതുവരെ ചാനൽ പിന്തുടർന്നത്. ഇത് തുടരുമോയെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ് ന്യൂസ്.
Post Your Comments