കൊച്ചി: പിണറായി ഭരണത്തിൽ കേരളത്തിന് തെറ്റ് പറ്റിയോ? കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിയത് ഇരുപതിനായിരത്തോളം വ്യാപാരസ്ഥാപനങ്ങൾ. രജിസ്ട്രേഷൻ റദ്ദാക്കാൻ ജിഎസ്ടി വകുപ്പിന് നൽകിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്. പൂട്ടിയവയിൽ ഭൂരിഭാഗവും ഹോട്ടലുകളാണ്.
അടച്ചുപൂട്ടിയ ഇരുപതിനായിരത്തിൽ പന്ത്രണ്ടായിരവും ഹോട്ടലുകളാണ്. കോവിഡ് പ്രതിസന്ധിക്ക് പുറമേ ജിഎസ്ടിയും ചെറുകിട ഹോട്ടലുകളെ വലിയ രീതിയിലാണ് ബാധിച്ചത്. ലോക്ഡൗണ്‍ ഇളവുകളിലെ സര്‍ക്കാരിന്റെ വ്യക്തതക്കുറവും വ്യാപാര മേഖലക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. സര്‍ക്കാരും ജിഎസ്ടി വകുപ്പും ഇനിയെങ്കിലും വ്യവസായ സൗഹൃദ നയം സ്വീകരിച്ചില്ലെങ്കിൽ ഇതിലുമേറെ കടകൾ ഇനിയും പൂട്ടിപ്പോകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
അതേസമയം സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല, ആകെയുള്ളത് മാസ്ക് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. വസ്ത്ര വില്‍പ്പനശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
Read Also: പരീക്ഷ പേപ്പറുകള്‍ കാണാതായ സംഭവം: പരാതി നല്‍കാനൊരുങ്ങി വിദ്യാര്‍ഥികള്‍
വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കോവിഡ് സാഹചര്യത്തില്‍ വസ്ത്ര വില്‍പന ശാലകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് വിപണിയെ സാരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാര്‍ കോടതിയെ സമീപിച്ചത്. ഹർജിയില്‍ അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments