പത്തനാപുരം: കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ അക്രമം നടത്തിയ ആളെ നാട്ടുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു എം.എല്‍.എ.യുടെ ഓഫീസിന് നേരെയുള്ള അക്രമം നടന്നത്. ഓഫീസ് വളപ്പില്‍ കടന്ന ഉണ്ണികൃഷ്ണന്‍ എന്നയാള്‍ ടെറസിലേക്ക് കയറി. ഇത് കണ്ട ജീവനക്കാര്‍ ആക്രമിയെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി കൂട്ടാക്കിയില്ല.
തുടര്‍ന്ന് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാഫംഗം ബിജുവിനെ തലയ്ക്കടിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞു പോലീസ് എത്തുമ്പോഴേക്കും നാട്ടുകാര്‍ ചേര്‍ന്ന് അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്തിയിരുന്നു.
അതേസമയം, തന്നെ ലക്ഷ്യമിട്ടായിരുന്നു പ്രതിയെത്തിയതെന്ന് കെ.ബി.ഗണേഷ് കുമാര്‍ ആരോപിച്ചു. പ്രതി സ്ഥിരം മദ്യത്തിനും മയക്ക് മരുന്നിനും അടിമയാണ് . ഇയാൾ നിരവധി ആക്രമ കേസുകളില്‍ പ്രതിയാണെന്ന് പോലീസും പറഞ്ഞു.
Post Your Comments