Latest NewsNewsIndia

മുംബൈയില്‍ തോരാ മഴ : ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

മുംബൈ: മുംബൈയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നഗരം വെള്ളക്കെട്ടിലായി. ചിലയിടങ്ങളില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഗാന്ധി മാര്‍ക്കറ്റ്, ഹിന്ദ്മാത ജംങ്ഷന്‍, ദാഹിസാര്‍ സബ് വേ എന്നീ പ്രദേശങ്ങളില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുംബൈയിലെ സിയോണ്‍, ബാന്ദ്ര, അന്ധേരി, സാന്ദാക്രൂസ് എന്നീ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

Read Also : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റില്‍ : കൊവിഡിനെ കുറിച്ച് ഐസിഎംആര്‍ പറയുന്നതിങ്ങനെ

സിയോണ്‍ റെയില്‍ വേ സ്റ്റേഷനില്‍ വെള്ളക്കെട്ടുണ്ടായതായി എഎന്‍ഐ പുറത്ത് വിട്ട വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇതോടെ നൂറ് കണക്കിന് യാത്രക്കാരാണ് പ്ലാറ്റ്‌ഫോമുകളില്‍ അഭയം തേടിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64.45 എംഎം മഴയാണ് മുംബൈ നഗരത്തില്‍ ലഭിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. കിഴക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ 120. 67 എം മഴയും പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ 127.16 എംഎം മഴയും ലഭിച്ചിട്ടുണ്ട്. മുംബൈയില്‍ അടുത്ത മൂന്ന് മണിക്കൂറുകള്‍ കൂടി ഭേദപ്പെട്ടതും ശക്തിയായതുമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശക്തമായ കാറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button