COVID 19Latest NewsNewsIndia

ഒന്നും രണ്ടും വാക്‌സിൻ എടുത്തവരെയും ഡെൽറ്റ വകഭേദം ബാധിക്കുന്നുവെന്ന് കണ്ടെത്തൽ

ന്യൂഡല്‍ഹി: രാജ്യത്ത് ഡെൽറ്റ വകഭേദം പിടിമുറുക്കുന്നു. ഒന്നോ രണ്ടോ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച ശേഷവും കോവിഡ്​ ബാധിതരായവരില്‍ കൂടുതല്‍ പേരെയും ബാധിച്ചത്​ ഡെല്‍റ്റ വകഭേദമാണെന്ന്​ ഐ.​സി.എം.ആര്‍ പഠനം. ആദ്യമായിട്ടാണ് വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരെ വെച്ച്‌​ ഇത്തരത്തിൽ ഒരു പഠനം നടത്തുന്നത്.

Also Read:നാല്‍പ്പത്തിരണ്ടുകാരിയായ കാമുകിയെ തൊണ്ടകീറി കൊലപ്പെടുത്തി 24 കാരൻ: ഞെട്ടലിൽ യുവതിയുടെ മകൾ

അതേസമയം വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക്​ വളരെ കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. 677 ആളുകളെ ഉള്‍പെടുത്തിയാണ്​ പഠന റിപ്പോര്‍ട്ട്​ തയാറാക്കിയത്​. ഇതില്‍ 71 പേരാണ്​ കോവാക്​സിന്‍ സ്വീകരിച്ചത്​. 604 ആളുകള്‍ കോവിഷീല്‍ഡ്​ ആണ്​ സ്വീകരിച്ചത്​.

പഠനവിധേയമാക്കിയവരില്‍ 482 കേസുകളില്‍ (71 ശതമാനം) ​രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. 29 ശതമാനം ആളുകള്‍ക്ക്​ മാത്രമാണ്​ രോഗലക്ഷണം ഇല്ലാതിരുന്നത്​. അതേസമയം, മൂന്നാം വകഭേദം ഉടൻ ഉണ്ടാകുമെന്ന സൂചനയിൽ വലിയ ജാഗ്രതയാണ് രാജ്യത്ത് തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button