കൊച്ചി: മലയാളത്തിലെ ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകൾ പൊളിച്ചെഴുതാമെന്ന ക്യാംപെയിനുമായി വനിത ശിശുക്ഷേമ വകുപ്പ്. ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ക്യാംപെയിന്റെ ഭാഗമായി വനിത ശിശുക്ഷേമ വകുപ്പ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മലയാളത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകൾ പൊളിച്ചെഴുതാമെന്നു വ്യക്തമാക്കുന്നത്.
മോഹന്‍ലാല്‍ ചിത്രം നരസിംഹത്തിലെ ക്ളൈമാക്സിലെ പ്രസിദ്ധമായ ‘എനിക്ക് ഒരു പെണ്ണിനെ വേണം’ ഡയലോഗ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു വനിത -ശിശുക്ഷേമ വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടിമയാവാന്‍ ഇന്ദുചൂഡന്‍ വേറെ ആളെ നോക്കണമെന്നും സ്ഥലം വിട്ടോളാനുമുള്ള മറുപടിയും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. സമാനരീതിയിലുള്ള ഡയലോഗുകൾ കമന്റായി കുറിക്കാമെന്നാണ് പോസ്റ്റിൽ ആവശ്യപ്പെടുന്നത്.
Also Read:ബലാത്സംഗപരാതി: മയൂഖാ ജോണിയ്ക്കെതിരെ കേസെടുത്ത് പോലീസ്
‘സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകൾ ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. വലിയൊരു വിഭാഗം ജനങ്ങൾ വിനോദോപാധിയായി കാണുന്ന സിനിമയിലും അത്തരം പൊളിച്ചെഴുത്തുകൾക്ക് പ്രസക്തിയുണ്ട്. ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? എങ്കിൽ അവ പൊളിച്ചെഴുതി കമന്റ് ചെയ്യൂ. തിരഞ്ഞെടുക്കുന്നവ വനിത ശിശുവികസന വകുപ്പിന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും’- പോസ്റ്റിൽ വ്യക്തമാക്കുന്നു.
Post Your Comments