Latest NewsKeralaNews

മനുഷ്യ ജീവനാണ് പ്രധാനം: എല്ലാവരും നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് എ വിജയരാഘവന്‍

ജാഗ്രതയോടുള്ള തീരുമാനമായിരിക്കും സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമ്പോള്‍ പ്രാധാന്യം നല്‍കുന്നത് മനുഷ്യ ജീവനുകള്‍ക്കാണെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘന്‍.
എല്ലാ കാര്യങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ കഴിയു. ജാഗ്രതയോടുള്ള തീരുമാനമായിരിക്കും സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും നിയമങ്ങൾ അനുസരിച്ചാണ്  പ്രവര്‍ത്തിക്കേണ്ടതെന്നും വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.

Read Also  :  കുഞ്ഞ് മുഹമ്മദിന് കോടി പുണ്യത്തിന്റെ മരുന്ന് കിട്ടി: മുഹമ്മദിന്റെ കഥ പറഞ്ഞ മുസാഫിറിന്​ വരയാദരം

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കും മുൻപ് എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ ആരായുമെന്നും അദ്ദേഹം പറഞ്ഞു.  സര്‍വ്വകക്ഷി യോഗത്തിലെ പൊതുനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായുള്ളതാണ് പുതിയ പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button