KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8438 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1417 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2690 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11056 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 58 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: പ്രഥ്വിരാജ് ഷൂട്ടിനായി ലക്ഷദ്വീപിലേയ്ക്ക് പോകുമെന്നാണ് കരുതിയത് , പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം സിറ്റിയിൽ 411 കേസുകൾ രജിസ്റ്റർ ചെയ്തു. 43 പേരാണ് അറസ്റ്റിലായത്. 104 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4402 കേസുകൾ രജിസ്റ്റർ ചെയ്യുകയും 237 പേർ അറസ്റ്റിലാകുകയും 400 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 758 കേസുകളും കൊല്ലം സിറ്റിയിൽ 1704 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: പ്രതിവര്‍ഷം 3000 കോടിയുടെ ബാധ്യത, പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 411, 43, 104
തിരുവനന്തപുരം റൂറൽ – 4402, 237, 400
കൊല്ലം സിറ്റി – 1704, 112, 23
കൊല്ലം റൂറൽ – 758, 52, 69
പത്തനംതിട്ട – 69, 59, 157
ആലപ്പുഴ- 49, 19, 117
കോട്ടയം – 213, 225, 390
ഇടുക്കി – 69, 21, 2
എറണാകുളം സിറ്റി – 107, 35, 22
എറണാകുളം റൂറൽ – 76, 19, 116
തൃശൂർ സിറ്റി – 22, 23, 65
തൃശൂർ റൂറൽ – 36, 34, 224
പാലക്കാട് – 94, 100, 10
മലപ്പുറം – 114, 132, 20
കോഴിക്കോട് സിറ്റി – 36, 46, 23
കോഴിക്കോട് റൂറൽ – 60, 100, 4
വയനാട് – 58, 0, 182
കണ്ണൂർ സിറ്റി – 73, 73, 224
കണ്ണൂർ റൂറൽ – 41, 41, 243
കാസർഗോഡ് – 46, 46, 295

Read Also: നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കണം,ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയ പിണറായി സര്‍ക്കാര്‍ നാണംകെട്ടു : കെ.സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button