
തെലുങ്കാന : കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വീടിന് വാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് തെലുങ്ക് നടനും സംവിധായകനുമായ ആര്‍ നാരായണ മൂര്‍ത്തിയെന്ന രീതിയിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാരായണ മൂർത്തി തന്നെ വിശദീകരണവുമായി നേരിട്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.
താൻ പട്ടിണിയിലല്ലെന്നും കോടികളുടെ സമ്പാദ്യമുണ്ടെന്നും നടൻ പറയുന്നു. ഗ്രാമത്തില്‍ ജീവിക്കുന്നത് കൊണ്ട് തന്നെ ദരിദ്രനായി ചിത്രീകരിക്കുന്നതിന് പിന്നിലെ മാനസികാവസ്ഥ മനസ്സിലാകുന്നില്ലെന്നും തനിക്ക് ആരുടേയും സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ജീവിക്കുന്നത് ബംഗ്ലാവിലല്ല. ഗ്രാമത്തിലാണ്. എനിക്ക് അതാണ് ഇഷ്ടം. ആഡംബരങ്ങളോട് താല്‍പര്യമില്ലാത്ത ജീവിത ശൈലിയാണ് എന്റേത്. ഞാന്‍ പാവപ്പെട്ടവനല്ല, പട്ടിണികിടക്കുകയുമല്ല.ഒരുപാട് ഹിറ്റ് സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചതിനാല്‍ കോടികളുടെ സമ്പാദ്യം എനിക്കുണ്ട്. എനിക്ക് സഹായം നല്‍കാന്‍ ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഞാന്‍ പറയട്ടെ. എനിക്ക് ആരുടെയും സഹായം ആവശ്യമില്ല.- നാരായണ മൂർത്തി പറഞ്ഞു.
Post Your Comments