Latest NewsKeralaIndiaNews

രാത്രി സമയങ്ങളില്‍ നാവു കുഴഞ്ഞ രീതിയിൽ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നു: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

സ്റ്റേഷനുകളില്‍ പൊലീസുകാര്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട: ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി ആര്‍ നിശാന്തിനി ഇതുസംബന്ധിച്ച്‌ ഡിവൈഎസ്പി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്ക് ഉത്തരവ് കൈമാറി.

രാത്രി സമയങ്ങളില്‍ പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചാല്‍ നാവു കുഴഞ്ഞ രീതിയിൽ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നതെന്ന വ്യാപക പരാതി ഉയരുന്നതിനു പിന്നാലേയാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്നാണ് മദ്യപിച്ചു ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടാനായി പുതിയ ഉത്തരവിറക്കിയത്.

read also: മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കൊടകര കുഴൽപ്പണ കേസ് അട്ടിമറിക്കാൻ: ആരോപണവുമായി കെ സുധാകരൻ

സ്റ്റേഷനുകളില്‍ പൊലീസുകാര്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ജി ഡി ചാര്‍ജില്‍ ഉള്ളവര്‍ പോലും മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നതായും ആര്‍ നിശാന്തിനി പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു.

ഉദ്യോഗസ്ഥന്‍ മദ്യപിച്ചതായി സംശയം തോന്നിയാല്‍ ഉടന്‍ മെഡിക്കല്‍ പരിശോധനയുള്‍പ്പെടെയുള്ള തുടര്‍ നടപടികളുമായി മുന്നോട്ടു പോകണം. രാത്രി ഡ്യൂട്ടിയിലുള്ള മേലുദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button