കൃഷ്ണഗിരി : തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 500 ഏക്കറിലാണ് 2400 കോടി രൂപ മുതൽമുടക്കിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റ് ഒരുങ്ങുന്നത്. ഓലയുടെ ഈ വമ്പൻ ഫാക്ടറി പൂർത്തിയാകുമ്പോൾ പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപെടുമെന്നാണ് റിപ്പോർട്ട്.
പ്രതിവര്‍ഷം ഇരുപത് ലക്ഷം യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതായിരിക്കും മെഗാ ഫാക്ടറി. ആഭ്യന്തര വിപണിയിലെ വില്‍പ്പന കൂടാതെ ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക വിപണികളിലേക്ക് കയറ്റുമതി ചെയ്യും. 2022 ഓടെ മെഗാഫാക്റ്ററിയുടെ ആകെ ശേഷി ഒരു കോടി യൂണിറ്റായി വിപുലീകരിക്കും. മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍, ഓരോ രണ്ട് സെക്കന്‍ഡിലും ഒരു സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് ഓല കണക്കുകൂട്ടുന്നത്.
വീഡിയോ കാണാം :
Post Your Comments