Latest NewsIndiaNews

വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് വിഴുങ്ങി 43 വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ : വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് അബദ്ധത്തില്‍ വിഴുങ്ങി 43 വയസ്സുകാരി മരിച്ചു. വല്‍സരവാക്കം നിവാസി രാജലക്ഷ്മിയാണ് മരിച്ചത്. പല്ല് വിഴുങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞു ഡോക്ടര്‍മാര്‍ തിരിച്ചയക്കുകയായിരുന്നു.

Read Also : ലഡാക്ക് വിഷയത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ  

വീട്ടിൽ എത്തിയ ശേഷം കടുത്ത ഛര്‍ദിയുണ്ടായതിനു പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. രാജലക്ഷ്മി ഏഴ് വര്‍ഷം മുന്‍പു മാറ്റിവച്ച മൂന്ന് പല്ലുകളിലൊന്നാണ് ഇളകി വയറ്റില്‍ ചെന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button