മുംബൈ: വാഹന വില വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോർകോർപ്. ജൂലൈ മുതൽ വില 3000 രൂപ വീതം വർധിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ എല്ലാ മോഡലുകൾക്ക് വില കുടിയേക്കുമെന്നാണ് സൂചന.
അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതിനാൽ ഉല്പാദനവ് ചെലവ് വർധിപ്പിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കമ്പനി പറയുന്നത്. വസ്തുക്കളുടെ വിലയിൽ അടിക്കടിയുണ്ടാകുന്ന വർധനവ് കാരണം ഇരുചക്ര വാഹനങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായെന്ന് ഹീറോ വ്യക്തമാകുന്നു.
Read Also:- വ്യായാമം ശീലമാക്കൂ; പ്രമേഹത്തെ അകറ്റാം!
ഹീറോയുടെ ഓരോ മോഡലിനും അനുസരിച്ച് വർധനവിന്റെ തോതിൽ മാറ്റമുണ്ടാകും. ഈ വർഷം ആദ്യം പാസഞ്ചർ വാഹനങ്ങളിലെയും ഇരുചക്ര വാഹനങ്ങളിലെയും നിരവധി നിർമാതാക്കൾ വില വർധനവ് പ്രഖ്യാപിച്ചിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയർന്ന ഉൽപാദനച്ചെലവും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വില വർദ്ധനവ്.
Post Your Comments