KeralaLatest NewsNewsIndia

സർക്കാരിനെ സമ്മർദ്ദത്തിലാക്കി മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ പൂജ തെലങ്കാനയിൽ

തെലങ്കാന: പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ബ്രോ ഡാഡിയുടെ പൂജ തെലങ്കാനയിൽ വച്ച് നടന്നു. കേരളത്തിൽ ചിത്രീകരിക്കേണ്ട സിനിമയാണ് സർക്കാരിന്റെ പിടിവാശി മൂലം ഇപ്പോൾ തെലങ്കാനയിൽ പുരോഗമിക്കുന്നത്. ഇന്നലെ ഷൂട്ടിംഗ് നടത്താൻ അനുവാദം ചോദിച്ച ഫെഫ്കയ്ക്ക് സർക്കാരിൽ നിന്നും അനുവാദം ലഭിക്കാത്തതിനെതുടർന്ന് ആറോളം സിനിമകളുടെ ചിത്രീകരണമാണ് മാറ്റി വച്ചിരിക്കുന്നത്.

Also Read:ആരെങ്കിലും കടക്കെണിയിൽ ആത്മഹത്യ ചെയ്താല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്: വി.ഡി. സതീശൻ

ഭരണകൂടം അവരെ തിരഞ്ഞെടുത്ത ജനങ്ങൾക്കെതിരെ തന്നെ തിരിയുന്ന ഒരു പ്രവണതയാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്‌. അതിനെതിരെ വ്യാപാരികളും മറ്റും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കോവിഡ് സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു എന്നതായിരുന്നു വ്യാപാരികളുടെയും മറ്റും വിമർശനം.

അതേസമയം, ഇന്ന് നടന്ന അവലോകന യോഗത്തിലും കാര്യമായ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഷൂട്ടിങ്ങുകൾ തെലങ്കാനയിൽ നടക്കട്ടെ, സർക്കാരിന് മുഖ്യം ജനങ്ങളുടെ ജീവനാണ് എന്നായിരുന്നു വിമർശനങ്ങൾക്കുള്ള മന്ത്രി സജി ചെറിയാന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button