തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാർഗരേഖ അംഗീകരിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് മാർഗ രേഖ അംഗീകരിച്ചത്. നാലര മാസത്തിനുള്ളിൽ ഇതിന്റെ സർവ്വേ പൂർത്തീകരിക്കും. പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഗ്രാമവികസന കമ്മീഷണറേറ്റിലെ അഡീഷണൽ ഡെവലപ്പ്‌മെൻറ് കമ്മീഷണർ സന്തോഷ് കുമാറിനെ സംസ്ഥാനതല നോഡൽ ഓഫീസറായി നിശ്ചയിച്ചു.
ആശ്രയ പദ്ധതിയുടെ പരിധിയിൽ വരേണ്ടതും വിട്ടുപോയതുമായ പരമദരിദ്രരെ കണ്ടെത്തി അവർക്ക് വരുമാനം ആർജിക്കാനുള്ള പദ്ധതികളും അത് പറ്റാത്തവർക്ക് ഇൻകം ട്രാൻസ്ഫർ പദ്ധതികളും മൈക്രോ പ്ലാനുകളിലൂടെ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.
Read Also: കുതിരാൻ തുരങ്കത്തിൽ വെള്ളിയാഴ്ച്ച സുരക്ഷാ ട്രയൽ റൺ: സ്ഥിതിഗതികൾ വിലയിരുത്തി അധികൃതർ
Post Your Comments