കൊച്ചി: കിറ്റക്‌സുമായി സംസ്ഥാന സർക്കാർ ഇപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ച്ച ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യവസായികളുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ കിറ്റക്‌സ് പരാതിയുമായി വന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ചർച്ച നടത്താൻ ഇപ്പോഴും തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. നിങ്ങൾ ഇങ്ങോട്ട് വരൂ, നിങ്ങൾക്ക് ഒരു നിയമവും ബാധകമല്ല എന്ന് പറയാൻ പറ്റില്ല. നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ വ്യവസായ സംരംഭകരുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്. വ്യവസായവുമായി ബന്ധപ്പെട്ട ജില്ലകളിൽ ഉണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഏകജാലകം സംബന്ധിച്ച് ഒരു പരിശീലനം കൂടെ നൽകേണ്ടതുണ്ട്. ഭൂമി പാട്ടത്തിന് നൽകുന്നതിന് ഏകീകൃത സംവിധാനം ഉണ്ടാക്കുമെന്നും വ്യവസായങ്ങൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നാംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: അതിതീവ്ര മഴയുടെ തോത് വര്‍ദ്ധിക്കുന്നു, കേരളം സുരക്ഷിതമല്ല : പ്രളയം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്
Post Your Comments