ഹൈദരാബാദ് : തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം ഇറക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ കുതിച്ചുയര്‍ന്ന കിറ്റെക്സ് ഗാര്‍മെന്റ്സ് ഓഹരി വില ഇടിഞ്ഞു. ഇന്ന് ഉച്ചവരെ പത്തു ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാള്‍ 20.40 രൂപ താഴെയാണ് കിറ്റെക്സിന്റെ ഓഹരി വ്യാപാരം നടന്നത്.
തെലങ്കാനയിലെ നിക്ഷേപം പ്രഖ്യാപിച്ച ശേഷം കിറ്റെക്സിന്റെ ഓഹരി വിലയില്‍ 44.26 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. കേരളത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അപ്പാരല്‍ പാര്‍ക്ക് ഉപേക്ഷിച്ചാണ് കിറ്റക്‌സ് തെലങ്കാനയിലേക്കു പോയത്.
അതേസമയം, വ്യവസായവും നിക്ഷേപവും എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍
തെലങ്കാന സര്‍ക്കാര്‍ കാണിക്കുന്ന വേഗത മാതൃകപരമാണെന്ന് കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് അറിയിച്ചു.
കിറ്റക്സിന് കേരളത്തിലെ പോലെ തെലങ്കാനയില്‍ യാതൊരുവിധ അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സാബു പ്രതികരിച്ചു.
Post Your Comments