തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീം കോടതിക്ക് മുന്നിൽ കേരള സർക്കാർ അവാസ്തമായ കാര്യങ്ങൾ പറയുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
Read Also: ഫുട്ബോളിൽ ഇത് അപൂർവ നേട്ടം: മൂന്ന് ഭൂഖണ്ഡങ്ങൾ കീഴടക്കി ഖത്തർ സ്ട്രൈക്കർ
‘കെ എം മാണിയുടെ അഴിമതിക്കെതിരായ സമരമാണെന്ന് അന്ന് പറഞ്ഞു. ഉമ്മൻചാണ്ടിയെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ല എന്ന് കോടിയേരി പറഞ്ഞിരുന്നു. എം എൽ മാരുടെ പ്രിവില്ലേജ് എന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ പോകാൻ പാടില്ലായിരുന്നുവെന്ന്’ അദ്ദേഹം വിമർശിച്ചു.
‘കുറ്റകൃത്യം നടത്തിയിട്ട് പ്രിവില്ലേജ് ഉണ്ടെന്ന് പറയുന്നതിൽ ന്യായമില്ല. താൻ അന്ന് പറഞ്ഞ കാര്യം സുപ്രീം കോടതി ഇന്ന് ശരിവച്ചിരിക്കുന്നു. ലോകം മുഴുവൻ തത്സമയം കണ്ട ആ സംഭവത്തിന് തെളിവില്ലെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നതെന്നും’ വി ഡി സതീശൻ വ്യക്തമാക്കി.
Read Also: ഉറങ്ങുമ്പോള്‍ മൊബൈല്‍ തലയ്ക്ക് സമീപം വെച്ചാണോ ഉറങ്ങുന്നത്, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Post Your Comments