Latest NewsKeralaIndia

ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച്‌ കേന്ദ്രം , കേരളത്തിന് അനുവദിച്ച തുക പങ്കുവെച്ച് കെ സുരേന്ദ്രൻ

യഥാര്‍ഥ സെസ് പിരിവില്‍നിന്ന് ഓരോ രണ്ട് മാസത്തിലും സാധാരണ അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഈ വിവരങ്ങൾ പങ്കുവെച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ, ‘GST നഷ്ടപരിഹാര തുക അനുവദി ച്ച് കേന്ദ്ര സർക്കാർ. 4122.27 കോടി രൂപ കേരളത്തിന് കിട്ടും…’

കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ 4,122.27 കോടി രൂപ ലഭിക്കും. യഥാര്‍ഥ സെസ് പിരിവില്‍നിന്ന് ഓരോ രണ്ട് മാസത്തിലും സാധാരണ അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന തുകകൾ ഇങ്ങനെ,

കര്‍ണാടക- 8,542.17 കോടി, മഹാരാഷ്ട്ര- 6,501.11 കോടി, ഗുജറാത്ത്- 6,151 കോടി, തമിഴ്‌നാട്- 3,818.5 കോടി, ആന്ധ്രാപ്രദേശ്- 1543.43 കോടി, അസം- 836.81 കോടി, ബിഹാര്‍- 3215.18 കോടി, ഛത്തീസ്ഗഢ്- 2,342.04 കോടി, ഗോവ- 399.54 കോടി, ഹരിയാന- 3,487.83 കോടി, ഹിമാചല്‍ പ്രദേശ്- 1271.26 കോടി, ജാര്‍ഖണ്ഡ്- 1,171.73 കോടി, മധ്യപ്രദേശ്-3,307.16 കോടി, ഒഡീഷ- 3,033.10 കോടി, പഞ്ചാബ്- 5,722.78 കോടി, രാജസ്ഥാന്‍- 3,428.50 കോടി, തെലങ്കാന- 2,155.25 കോടി, പശ്ചിമ ബംഗാള്‍- 3,030.73 കോടി, ഉത്തരാഖണ്ഡ്- 1,572.21 കോടി എന്നിങ്ങനെ 23 സംസ്ഥാനങ്ങള്‍ക്കും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നഷ്ടപരിഹാരമായി തുക ലഭിക്കും.

ശേഷിക്കുന്ന തുക നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഗഡുക്കളായി അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അവരുടെ ആരോഗ്യപശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റ് അടിസ്ഥാന സൗകര്യപദ്ധതികള്‍ ഏറ്റെടുക്കുന്നതിനുമൊപ്പം പൊതുചെലവ് ആസൂത്രണം ചെയ്യുന്നതിനും ഈ തുക സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button