ലക്‌നൗ: ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് ഒന്‍പതാം നിലയില്‍ നിന്ന് യുവതി താഴേയ്ക്ക് ചാടി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് യുവതി വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുവതി ചാടുന്നത് കണ്ടു പിടിച്ച് കയറ്റാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് താഴേക്ക് വീണ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗാസിയാബാദിലെ ഒരു ഫ്‌ലാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്നാണ് യുവതി ചാടിയത്. ബാല്‍ക്കണിയുടെ മുന്നില്‍ നിന്ന് ഭര്‍ത്താവുമായി വഴക്കിട്ട യുവതിബാല്‍ക്കണിയിലെ കമ്ബിയില്‍ കയറി നിന്ന് ചാടാന്‍ തുടങ്ങി. ഉടന്‍ തന്നെ ഭാര്യയെ പിടിച്ചു കയറ്റാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മൂന്ന് മിനിറ്റ് നേരമാണ് യുവതിയുടെ കൈയില്‍ പിടിച്ച് മുകളിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ ശ്രമം വിഫലമായതിനെ തുടര്‍ന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു.
യുവതി വീഴാന്‍ പോകുന്നത് കണ്ട് ഫ്‌ലാറ്റിലെ മറ്റു താമസക്കാര്‍ താഴെ കിടക്ക സജ്ജീകരിച്ചു രക്ഷാപ്രവർത്തനം നടത്തി. എന്നാൽ ഇതിലേക്ക് വീണ യുവതിയ്ക്ക് വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ग़ाज़ियाबाद में पति से झगड़े के बाद एक महिला ने 9वीं मंज़िल से छलांग लगाई,पति ने 3 मिनट तक हाथ पकड़कर रखा और शोर मचा दिया,शोर सुनकर नीचे लोगों ने गद्दे बिछा दिए,पकड़ कमजोर पड़ते ही महिला नीचे गिरी और गंभीर से घायल हो गई pic.twitter.com/6WPYzEMI3A
— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) July 15, 2021
Post Your Comments