Latest NewsNewsIndiaInternational

ഇന്ത്യയോട് യുദ്ധം ചെയ്ത് ജയിക്കാനാവില്ലെന്ന സത്യം തിരിച്ചറിഞ്ഞ് ചൈന, വീഴ്ത്താൻ പുതിയ തന്ത്രങ്ങൾ: കരുതലോടെ ഇന്ത്യ

വാഷിംഗ്‌ടൺ: ഇന്ത്യയും അമേരിക്കയും ചൈന എന്ന രാഷ്ട്രത്തിന് എക്കാലത്തും ശക്തമായ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളേയും തറ പറ്റിക്കുക എന്ന ലക്ഷ്യത്തോടെ ചൈന അണിയറയിൽ നടത്തുന്ന കുതന്ത്രങ്ങൾ പുറത്ത്. നേരെ നിന്നാൽ തൊടാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ചൈന നടത്തുന്ന പുതിയ നീക്കങ്ങളാണ് ഒരു അമേരിക്കൻ എഴുത്തുകാരി കൃത്യമായ പഠനത്തിൻ്റെയും ഗവേഷണത്തിൻ്റെയും അടിസ്ഥാനത്തിൽ പുറത്ത് വിട്ടിരിക്കുന്നത്. പുസ്തകത്തിൽ കാലങ്ങളായി അമേരിക്കയെ തകർക്കാനും ലോകത്തിൽ വലിയ സാമ്പത്തിക ശക്തിയാക്കി ചൈനയെ മാറ്റാൻ ഷി ജിൻ പിങ് നടത്തുന്ന ശ്രമങ്ങളും ഇന്ത്യയുടെ വളർച്ചയിൽ ചൈനക്കുള്ള അതൃപ്തിയും വിവരിക്കുന്നു.

ഇരു രാജ്യങ്ങളെയും ടാർജറ്റ് ചെയ്ത ചൈന നടത്തുന്ന നിഗൂഢ നീക്കങ്ങളാണ് പുസ്തകത്തിൽ ഉടനീളം. അൺ റെസ്ട്രിക്റ്റഡ് വാർ ഫെയർ ചൈനീസ് മാസ്റ്റർ പ്ലാൻ ടു ഡിസ്ട്രോയ് ചൈന എന്ന പേരിൽ പുറത്തിറക്കിയ പുസ്തകം ഇന്ത്യക്കും അമേരിക്കക്കും ചൈന കരുതി വെച്ചിരിക്കുന്ന ഒളിയമ്പുകൾ ഏതെന്ന കൃത്യമായ വിവരം നൽകുന്നു. ജാനറ്റ് ലവി എന്ന എഴുത്തുകാരിയാണ് ചൈനയുടെ രഹസ്യ നീക്കങ്ങൾ പുസ്തക രൂപത്തിൽ പുറത്ത് വിട്ടിരിക്കുന്നത്. സൈനിക പരമായും പ്രതിരോധ മേഖലയിലും ഇന്ത്യ മുന്നിലുണ്ടെന്ന തിരിച്ചറിവ് ഇന്ത്യയെ ബൗദ്ധികമായി നേരിടാൻ ചൈനയെ പ്രേരിപ്പിക്കുന്നു.

Also Read:ഐസിസി ഏകദിന റാങ്കിങ്ങിൽ മിതാലിയെ പിന്തള്ളി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഒന്നാമത്

അതുകൊണ്ട് തന്നെ സൈബർ മേഖലയിലുടെ കടന്നു കയറി ഇന്ത്യയുടെയും അമേരിക്കയുടെയും അഭ്യന്തര പ്രശ്നങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ എത്തിക്കാനാണ് ചൈനയുടെ ശ്രമം. വിധ്വംസക പ്രവർത്തനങ്ങളിലൂടെ ഇരു രാജ്യങ്ങളിലും ആഭ്യന്തര കലാപങ്ങൾ സൃഷ്ടിക്കാൻ ചൈന ശ്രമിക്കുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. ഇത് തന്നെയാണ് ചൈനയുടെ മാസ്റ്റർ പ്ലാൻ. ജോ ബൈഡൻ ഭരണകൂടവും ഇന്ത്യയും ഒരുപോലെ ചൈനയിൽ നിലനിൽക്കുന്ന ഏകാദിപത്യ സ്വഭാവമുള്ള ഭരണകൂട ഭീകരതെക്കെതിരെ അതിശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ ചൈന അണിയറയിൽ നടത്തുന്ന നീക്കങ്ങൾ ജാനറ്റ് ലെവി തൻ്റെ പുസ്തകത്തിലൂടെ വലിയ ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button