Latest NewsIndiaNews

തരംഗമായി യുപി മോഡല്‍: കോവിഡിനെ പിടിച്ചുകെട്ടാന്‍ യോഗിയെ വിട്ടുനല്‍കാമോ എന്ന് ഓസ്‌ട്രേലിയന്‍ എം.പി

ലക്‌നൗ: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. കോവിഡ് പ്രതിരോധത്തിന് യോഗി ആദിത്യനാഥിന്റെ സഹായം അഭ്യര്‍ത്ഥിച്ച് ഓസ്‌ട്രേലിയന്‍ എം.പി ക്രെയ്ഗ് കെല്ലി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം യുപി മുഖ്യമന്ത്രിയുടെ സഹായം ആവശ്യപ്പെട്ടത്.

Also Read: വീട്ടുകാരെ എതിർത്ത് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച് മതം മാറി: ഒടുവിൽ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത് യുവതി

ഓസ്‌ട്രേലിയയിലെ കോവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ യോഗി ആദിത്യനാഥിനെ വായ്പയായി നല്‍കുമോയെന്നാണ് ക്രെയ്ഗ് കെല്ലി ചോദിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണത്തില്‍ ഉത്തര്‍പ്രദേശ് ഐവര്‍മെക്ടിന്‍ മരുന്ന് ഫലപ്രദമായി ഉപയോഗിച്ചെന്നും മരുന്ന് ഓസ്‌ട്രേലിയയ്ക്ക് നല്‍കുമോയെന്നും അദ്ദേഹം ചോദിച്ചു. കോവിഡിനെ നിയന്ത്രിച്ചുനിര്‍ത്തിയതില്‍ ഉത്തപ്രദേശിനെയും യോഗി ആദിത്യനാഥിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

രാജ്യത്തെ ജനസംഖ്യയുടെ 17 ശതമാനമുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കോവിഡിന്റെ രണ്ടാം തരംഗത്തെ ഏറ്റവും ഫലപ്രദമായി ചെറുത്തുനിര്‍ത്തിയ സംസ്ഥാനവും ഉത്തര്‍പ്രദേശാണ്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും കൃത്യമായ നിയന്ത്രണങ്ങളിലൂടെയുമാണ് യുപി കോവിഡ് വ്യാപനത്തെ പ്രതിരോധിച്ചത്. വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലും ഉത്തര്‍പ്രദേശ് മുന്നില്‍ തന്നെയുണ്ട്. നേരത്തെ, ലോകാരോഗ്യ സംഘടനയും യുപി സര്‍ക്കാരിനെ അഭിനന്ദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button