തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘കോവിഡ് മഹാമാരിക്കാലത്ത് ജീവിതവും പഠനവും പല ദേശത്തും നിശ്ചലമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തൊക്കെ വെല്ലുവിളികളും വിമർശനങ്ങളും നേരിട്ടാണ് നാം പരീക്ഷ നടത്തിയത്. കോവിഡാനന്തരം ഒരു സർട്ടിഫിക്കറ്റ് ഉന്നത പഠനത്തിന് ചോദിക്കുമ്പോൾ നമ്മുടെ കുട്ടികളുടെ പക്കൽ അതുണ്ടാകും. എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേരുന്നുവെന്നും’ വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത്. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും ബുധനാഴ്ച്ച പ്രഖ്യാപിക്കും.
Read Also: കൻവർ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ഉത്തരാഖണ്ഡ് സർക്കാർ: കാരണമിത്
Post Your Comments