Latest NewsKeralaIndia

കൊടകര കവർച്ചാക്കേസ് : കെ.സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

സംഭവത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശനും അറിവുണ്ടെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.

കൊച്ചി: കൊടകര കവർച്ചാകേസിൽ കെ.സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്‍കിയ ശേഷമാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
കേസിൽ പ്രതിചേർത്തിരിക്കുന്ന ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യം ചെയ്ത ശേഷമാണു സുരേന്ദ്രന്റെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

കവര്‍ച്ചാ ദിവസം അര്‍ധരാത്രി ധര്‍മരാജന്‍ വിളിച്ച ഏഴ് ഫോണ്‍കോളുകളില്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ നമ്പറുമുണ്ട്. അതിനാലാണ്കോ സുരേന്ദ്രനെ വിളിച്ചു വരുത്തിയത്. പണം നഷ്ടപ്പെട്ടതായി ധർമരാജൻ പരാതി നൽകിയിട്ടുണ്ട് .തുടര്‍ച്ചയായി നോട്ടീസിനെ അവഗണിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നതിനാലാണ് സുരേന്ദ്രൻ ഇന്ന് ഹാജരായതെന്നാണ് സൂചന. സംഭവത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശനും അറിവുണ്ടെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.

എന്നാൽ ആദ്യത്തെ അന്വേഷണ സംഘം ഇതിൽ ദുരൂഹത ആരോപിച്ചിരുന്നില്ല. തുടർന്ന് പുതിയ അന്വേഷണ സംഘത്തെയാണ് സർക്കാർ കേസന്വേഷിക്കാനായി ചുമതലപ്പെടുത്തിയത്. അതേസമയം കേസ് കെട്ടിച്ചമച്ചു ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്താനാണ് സിപിഎം ശ്രമമെന്നാണ് ബിജെപി ആരോപണം. പൊലീസിന് ഇതുവരെ ബിജെപി നേതാക്കളുടെ പങ്ക് തെളിയിക്കാനായിട്ടില്ല എന്നതാണ് ബിജെപി ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button