Latest NewsNewsIndia

അന്‍പതിനായിരം രൂപയ്ക്ക് യുവതിയെ വില്‍ക്കാന്‍ ശ്രമിച്ച്‌ ഭര്‍ത്താവ്: വിസമ്മതിച്ചതോടെ യുവതിയെ കിണറ്റിലെറിഞ്ഞു

പണം നല്‍കിയ​വര്‍ക്കൊപ്പം പോകാന്‍ യുവതിയെ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയായിരുന്നു

ഭോപ്പാല്‍: ഭാര്യയും ഭര്‍ത്താവും വഴക്കുകൂടുമ്ബോള്‍, ഭാര്യയെ വില്‍ക്കന്ന ആചാരം. ജ​ഗ്ധ പ്രദ എന്നറിയപ്പെടുന്ന ആചാരത്തിന്റെ പേരിൽ ഭാര്യയെ വിൽക്കാൻ ശ്രമം. . രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്​ഗഡിലെ ​ഗുണയിലാണ് സംഭവം. ഗോപാല്‍ ഗുര്‍ജാര്‍ വ്യക്തിയാണ് കുടുംബത്തി​ന്‍റെ സമ്മതത്തോടെ 50,000 രൂപക്ക്​ ഭാ​ര്യ ലദോബായ്​യെ വില്‍ക്കാന്‍ ശ്രമിച്ചത്. വിസമ്മതിച്ചതോടെ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും കിണറ്റിലെറിഞ്ഞു. ​ഗ്രാമത്തിലെ കാവല്‍ക്കാരന്‍ യുവതിയെ രക്ഷപ്പെടുത്തി.

വഴക്കിനെ തുടർന്ന് ഒരു കൂട്ടർക്ക് ഇയാൾ ഭാര്യയെ വിൽക്കാം എന്ന് കാരാർ ചെയ്തു. 50,000 രൂപ ഇയാള്‍ കൈപ്പറ്റുകയും ചെയ്​തു. തുടര്‍ന്ന്​, പണം നല്‍കിയ​വര്‍ക്കൊപ്പം പോകാന്‍ യുവതിയെ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന്​ യുവതി വിസമ്മതിച്ചതോടെ കുടുംബം കിണറ്റിലെറിയുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഗ്രാമത്തിലെ കാവല്‍ക്കാരന്‍ സ്ഥലത്തെത്തുകയും ഗ്രാമവാസികളുടെ സഹായത്തോടെ യുവതിയെ കരയ്​ക്ക്​ കയറ്റുകയുമായിരുന്നു.

read also: കേരള വികസനത്തിന് ഊന്നല്‍ നല്‍കി കേന്ദ്രം, ഭാരത് മാലാ പ്രോജക്ടില്‍ വരുന്നത് 11 അത്യാധുനിക റോഡുകള്‍

വീട്ടില്‍ മൂന്നുപേര്‍ വന്നിരുന്നതായും ഞായറാഴ്ച​ ഗോപാല്‍ ഗുര്‍ജാറുമായി കരാര്‍ ഉറപ്പിച്ചതായും യുവതി​ പൊലീസിനോട്​ പറഞ്ഞു. അവര്‍ക്കൊപ്പം പോകാന്‍ തന്നെ നിര്‍ബന്ധിച്ചു. തുടര്‍ന്ന്​ ഭര്‍തൃമാതാവ്​ രമതി ബായ്​​യും ഭര്‍ത്താവ്​ ഗോപാലും തന്നെ തൊട്ടടുത്ത കിണറ്റിലെറിയുകയായിരുന്നുവെന്നും പോലീസിനോട് യുവതി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button