തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ കേരളം ഒന്നിച്ച് കൈകോർക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനം കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമർത്തപ്പെടുകയാണെന്നും ഗവർണർ പറഞ്ഞു. സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷിത കേരളത്തിന് വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗവർണർ നടത്തുന്ന ഉപവാസ സമരത്തിലാണ് ഇക്കാര്യം പറഞ്ഞത്. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെയാണ് ഉപവാസം. രാവിലെ മുതൽ രാജ്ഭവനിൽ ഉപവസിച്ച ഗവർണർ 4.30 മുതൽ ഗാന്ധി സ്മാരക നിധിയിലും ഇതര ഗാന്ധിയൻ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനിൽ നടത്തുന്ന ഉപവാസ, പ്രാർഥനാ യജ്ഞത്തിലും പങ്കെടുത്തും.
Post Your Comments