
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ വർധനവ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂലൈ ഒന്നിന് പവന് 35200 രൂപയായിരുന്നു.
മൂന്നു ദിവസമായി ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷം തിങ്കളാഴ്ച സ്വര്‍ണ വില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച പവന് 120 രൂപ വര്‍ധിച്ചു. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ക്രമാനുഗതമായി വര്‍ധിക്കുകയായിരുന്നു.
Post Your Comments