ദുബൈ: യു എ ഇ 33-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹത്തിന്റെ സമ്മാനം പങ്കിട്ടെടുത്തത് അഞ്ച് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. മഹ്സൂസ് സ്റ്റുഡിയോയിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. വിജയികൾ ഓരോരുത്തരും സമ്മാനത്തുകയായ 200,000 ദിര്‍ഹം വീതം സ്വന്തമാക്കിയതായി നറുക്കെടുപ്പിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. ഇവര്‍ക്ക് പുറമെ 120 വിജയികള്‍ക്ക് 1,000 ദിര്‍ഹം വീതവും 2,281 പേര്‍ക്ക് 35 ദിര്‍ഹം വീതവും സമ്മാനം ലഭിച്ചു. ആകെ 1,199,835 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 17, 19, 37, 38, 39, 49 എന്നിവയായിരുന്നു കഴിഞ്ഞയാഴ്ച നറുക്കെടുത്ത സംഖ്യകള്‍.
Also Read:നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം; അമേരിക്കൻ വാക്സിനെതിരെ മുന്നറിയിപ്പുമായി എഫ്.ഡി.എ
എന്നാൽ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാന വിജയിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. 50 മില്യന്‍ ദിര്‍ഹത്തിന്റേതാണ് ഒന്നാം സമ്മാനം. 2021 ജൂലൈ 17 ശനിയാഴ്ച യുഎഇ സമയം രാത്രി ഒൻപത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുകയെന്നാണ് അധികൃതരുടെ അറിയിപ്പ്.
കഴിഞ്ഞ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്കുമ്പോള് അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
Post Your Comments