തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം വീണ്ടും വിവാദത്തിൽ. ഭക്ഷണം തരാൻ വൈകിയതിനെ തുടർന്ന് ഹോട്ടലിലെ ജീവനക്കാരോട് ചിന്ത ജെറോം തട്ടിക്കയറിയതാണ് വിവാദമായത്. അട്ടക്കുളങ്ങരയിലെ കുമാർ കഫേയിലായിരുന്നു സംഭവം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റിലൂയിസും ഈ സമയത്ത് ചിന്ത ജെറോമിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം.
Read Also: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ചു; സ്ത്രീധന പീഡനമെന്ന് കുടുംബം
ഭക്ഷണം വൈകിയതിന് ഇത്ര രൂക്ഷമായ ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നാണ് കഫേയിലെ തൊഴിലാളികൾ വ്യക്തമാക്കുന്നത്. അടുത്തിടെ റിസോർട്ട് വിവാദം ഉൾപ്പെടെ പല വിഷയങ്ങളും ചിന്ത ജെറോമിനെതിരെ ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദവും.
ചിന്ത കുടുംബത്തോടൊപ്പം കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ ഒന്നേമുക്കാൽ വർഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനും പരാതി നൽകിയിരുന്നു. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടകയെന്നും ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ചിന്ത ഹോട്ടലിന് നൽകേണ്ടി വന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
എന്നാൽ, അമ്മയുടെ ആയുർവേദ ചികിത്സയ്ക്കായാണ് ഹോട്ടലിൽ താമസിച്ചതെന്ന വിശദീകരണവുമായി ചിന്തയും പിന്നീട് രംഗത്തെത്തിയിരുന്നു. അമ്മയുടെ ചികിത്സാ സമയത്താണ് റിസോർട്ടിൽ താമസിച്ചതെന്നും അറ്റാച്ച്ഡ് ബാത്റൂമില്ലാത്തതിനാൽ സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നു അതെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. ഇരുപതിനായിരം രൂപയാണ് വാടകയിനത്തിൽ നൽകിയത്. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെൻഷൻ തുകയുമുപയോഗിച്ചാണ് വാടക നൽകിയതെന്നും ചിന്ത വ്യക്തമാക്കി. റിസോർട്ടുകാർ ആവശ്യപ്പെട്ട ഇരുപതിനായിരം രൂപയാണ് നൽകിയത്. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയതെന്നും തന്റെ സ്വകാര്യ വിവരങ്ങൾ പുറത്തു പറയുന്നതിൽ ദുഃഖമുണ്ടെന്നും ചിന്ത വ്യക്തമാക്കിയിരുന്നു.
Read Also: മഗ്നീഷ്യത്തിന്‍റെ കുറവ് നിങ്ങളിലുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
Post Your Comments