ദില്ലി: കോവിഡ് കാലത്തും പതഞ്ജലിയുടെ വരുമാനത്തിൽ വലിയ വർദ്ധനവെന്ന് ബാബാ രാംദേവ്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ കമ്ബനിയാണ് പതഞ്ജലി. ഏകദേശം 30,000 കോടി വരുമാനത്തിൽ വർദ്ധനവ് ഉണ്ടായതാണ് സ്ഥാപകനും ഓഹരി ഉടമയുമായ ബാബ രാംദേവ് പറഞ്ഞത്. 2020-21 കോവിഡ് കാലത്തെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്.
Also Read:ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം: കന്യാകുമാരിയിൽ മലയാളികളടക്കം ഏഴു പേര്‍ അറസ്റ്റില്‍
പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയില്‍ നിന്നാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 16318 കോടിയാണ് ഈ വരുമാനം 2020-21 വർഷത്തെ വരുമാനം. 2019-20 കാലത്ത് 13118 കോടിയായിരുന്നു കമ്പനിയുടെ വരുമാനമെങ്കിൽ അതിനേക്കാൾ വർധിച്ചിരിക്കുകയാണ് നിലവിലെ കമ്പനിയുടെ വരുമാനം.
10000ത്തില്‍ താഴെയായിരുന്നു 2018 ല്‍ പതഞ്ജലിയുടെ വിതരണ പോയിന്റുകള്‍. എന്നാല്‍ ഇപ്പോഴിത് 55751 എണ്ണമായി വര്‍ധിച്ചു. 100 സെയില്‍സ് ഡിപ്പോകളും 6000 വിതരണക്കാരുമുണ്ട്. 450000 റീടെയ്ല്‍ ഔട്ട്ലെറ്റുകളും കമ്പനിക്ക് ഇപ്പോഴുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും പതഞ്ജലി അതിന്റെ ഏറ്റവും മികച്ച കാലങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നത്.
Post Your Comments