Latest NewsKeralaNattuvarthaNews

വണ്ടികൾ തുരുമ്പെടുക്കുന്നു: വർക്ക്​ ​ഫ്രം ഹോമിൽ പോയവർ വണ്ടികളും കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ടെക്നോപാർക്ക്

മാസങ്ങളോളം മഴയും വെയിലുമേറ്റ്​ ഇത്തരം വാഹനങ്ങൾ തുരുമ്പു പിടിച്ചും ഉപയോഗശൂന്യമായും നശിക്കുന്നു

തിരുവനന്തപുരം: ലോക്ക്ഡൗണിൽ വർക്ക്​ ​ഫ്രം ഹോമിൽ പോയവർ വണ്ടികളും കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ടെക്നോപാർക്ക്. കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ ജീവനക്കാരുടെ സുരക്ഷയെക്കരുതി വർക്​ഫ്രം ഹോം പ്രഖ്യാപിച്ചപ്പോൾ ടെക്‌നോപാർക്ക് ക്യാമ്പസിൽ പാർക്ക് ചെയ്​ത വാഹനങ്ങളാണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക്ഡൗണിൽ ഒരു മാസത്തേക്ക്​ പ്രഖ്യാപിച്ച വർക്ക്​ ഫ്രം ഹോം മിക്ക കമ്പനികളും കഴിഞ്ഞ ഒന്നര വർഷമായി തുടരുകയാണ്​.

സ്വന്തം നാടുകളിലേക്ക്​ പോയ ഉദ്യോഗസ്ഥരിൽ ചിലർ സ്വന്തം വാഹനങ്ങൾ ടെക്‌നോപാർക്ക് ക്യാമ്പസിൽ പാർക്ക് ചെയ്​തിട്ടാണ്​ പോയത്​. മാസങ്ങളോളം മഴയും വെയിലുമേറ്റ്​ ഇത്തരം വാഹനങ്ങൾ തുരുമ്പു പിടിച്ചും ഉപയോഗശൂന്യമായും നശിക്കുന്നുവെന്ന്​ ടെക്​നോപാർക്ക്​ അധികൃതർ പറയുന്നു​. ഇതോടൊപ്പം വാഹനങ്ങൾ സുരക്ഷാ പ്രശ്നമായി മാറിയിരിക്കുന്നുവെന്നും അതിനാൽ വാഹനങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്നുമാണ് ജീവനക്കാരോട്​ ടെക്‌നോപാർക്ക് ആവശ്യപ്പെട്ടിരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button