Latest NewsIndiaNews

നിരായുധരായ 22 സൈനികരെ ക്രൂര‌മായി കൊലപ്പെടുത്തുന്ന താലിബാന്റെ കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

തെരുവില്‍ വച്ച്‌ പരസ്യമായി വെടിവച്ചും സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചും കൂട്ടക്കൊല നടത്തുന്നതിന്റെ വീഡിയോ

കാബൂള്‍: അമേരിക്കൻ സൈന്യം അഫ്‌ഗാനിസ്ഥാനില്‍ നിന്നും പിന്മാറുന്നതിനു പിന്നാലെ പ്രദേശങ്ങളിൽ അധികാരം ഉറപ്പിക്കുകയാണ് താലിബാൻ. ഗ്രാമ പ്രദേശങ്ങളിൽ ഭരണമുറപ്പിക്കാന്‍ ശ്രമിക്കുന്ന താലിബാന്റെ കാെടുംക്രൂരതയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കീഴടങ്ങിയ നിരായുധരായ 22 സൈനികരെ ക്രൂര‌മായി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഫരിയാബ് പ്രവിശ്യയിലാണ് സംഭവം. തെരുവില്‍ വച്ച്‌ പരസ്യമായി വെടിവച്ചും സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചും കൂട്ടക്കൊല നടത്തുന്നതിന്റെ വീഡിയോ പ്രചരിക്കുകയാണ്. “കീഴടങ്ങുക, കമാന്‍ഡോകള്‍, കീഴടങ്ങുക” എന്നുള്ള അലര്‍ച്ചയും വീഡിയോയിൽ കേള്‍ക്കാം.

read also: കേ​ര​ള​ത്തി​ൽ എ​യിം​സ് ഉ​ട​ൻ അനുവദിക്കണം: പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തൊട്ടടുത്തുള്ള ഒരു കെട്ടിടത്തില്‍ നിന്ന് നിരായുധരായ സൈനികര്‍ പുറത്തിറങ്ങുമ്പോൾ താലിബാന്‍കാര്‍ തുരുതുരെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെ സ്ഫോടന ശബ്ദവും കേള്‍ക്കാം. സെക്കന്‍ഡുകള്‍ കഴിയുമ്ബോള്‍ സൈനികരെല്ലാം നിലത്ത് മരിച്ചുവീണുകിടക്കുന്നതാണ് കാണുന്നത്. കഴിഞ്ഞമാസം പതിനാറിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോര്‍ട്ട്.

എന്നാല്‍ വീഡിയോ വ്യാജമാണെന്നും കീഴടങ്ങരുതെന്ന് സൈനികരെയും ആള്‍ക്കാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ പ്രചാരണമാണെന്നും താലിബാൻ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button