ഹവാന : ക്യബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വ്യാപകം പ്രതിഷേധം. ക്യൂബൻ തലസ്ഥാനമായ ഹവാനയിലും മറ്റ് നഗരങ്ങളും പ്രതിഷേധം കൂടുതൽ വ്യാപകമാകുകയാണ്. കോവിഡ് മഹാമാരിയെ തുടർന്ന് ക്യൂബയിൽ അനുഭവപ്പെടുന്ന ക്ഷാമത്തിനെതിരെയാണ് ആയിരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മരുന്നും ആഹാരവും കോവിഡ് വാക്സിനും ഇല്ലെന്നാണ് സമരക്കാരുടെ പക്ഷം.
‘കമ്മ്യൂണിസം മടുത്തു തങ്ങൾക്ക് സ്വാതന്ത്ര്യവും വാക്സനും ആഹാരവുമെത്തിക്കു’ എന്നാണ് പ്രതിഷേധക്കാർ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. പ്രസിഡന്റ് മിഗ്വെൽ ഡയസ്-കാനെലിന്റെ സ്വേഛാധിപത്യം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രവാക്യം വിളിക്കുന്നു. അതേസമയം കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ക്യൂബയെ കുറിച്ച് തള്ളിമറിച്ചതൊന്നും ഇപ്പോൾ കാണുന്നില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.
അതിൽ രസകരമായ ഒരു പോസ്റ്റ് ഇങ്ങനെ,
‘ക്യൂബ കത്തുകയാണ്… !!!
ക്യൂബയിൽ ജനങ്ങൾ തെരുവിൽ കലാപം ഉയർത്തുന്നത് വാക്സിൻ കിട്ടാത്തത് കൊണ്ടല്ല.
അവർ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് സർക്കാരിനെ പുറത്താക്കാൻ ഉള്ള കലാപത്തിൽ ആണ്. ഏത് ഏകാധിപത്യ ഭരണവും ഭരണാധികാരിയും ഇങ്ങനെ തന്നെ ആവും അവസാനിക്കുക. അതിൽ മാറ്റമില്ല…
ജനം തെരുവിൽ ഇറങ്ങിയ പ്രാഥമിക കാരണം കേൾക്കണം…
കോവിഡ് മൂലം ജനങ്ങൾക്ക് കൂട്ടാമരണം സംഭവിക്കുന്നു… അവർക്ക് മരുന്നില്ല, ചികിത്സ ഇല്ല. ആശുപത്രികളും കൊട്ടിഘോഷിച്ച പൊതു ആരോഗ്യ രംഗവും തകർന്നു തരിപ്പണം ആയി.
ക്യൂബൻ സർക്കാർ കോവിഡിനെതിരെ ഉള്ള പോരാട്ടം അവസാനിപ്പിച്ചു, തോൽവി സമ്മതിച്ചു…
അതോടെ ജനങ്ങൾ തെരുവിൽ ഇറങ്ങി മുന്നിൽ കാണുന്ന കമ്മ്യൂണിസ്റ്റ് ഏകാധിപത്യ സർക്കാരിന്റെ പ്രതിനിധികളെ തെരുവിൽ ആക്രമിക്കുന്ന കാഴ്ച ആണ് കാണുന്നത്. അവരുടെ കാറുകൾ കത്തിക്കുന്നു, ഓഫീസുകൾ തകർക്കുന്നു…
NB : കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് സ്ഥിരം ഐറ്റം ആയ ‘പ്രധാനമന്ത്രിക്ക് കത്ത്’ അയക്കേണ്ടത് ഇപ്പോൾ ആണ്…
174 രാജ്യങ്ങൾക്ക് കോവിഡ് മരുന്ന് എത്തിച്ച,
94 രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ എത്തിച്ച,
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ക്യൂബയെ സഹായിക്കാനും മരുന്നും വാക്സിനും എത്തിക്കാനും പിണറായി സഖാവിന് വേണേൽ കത്തയച്ചു സഹായം തേടാം. 175 -മത്തെ രാജ്യമായും 95 -മത്തെ രാജ്യമായും മോദി മരുന്നും വാക്സിനും എത്തിക്കും… സഹായിക്കും…
മോദി ജനാധിപത്യ വാദിയാണ്..’
Post Your Comments