തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. മാലിന്യങ്ങളുടെ ഉറവിടവും അളവും ഇനവും മനസിലാക്കി ഉറവിടത്തിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനം പ്രോത്സാഹിപ്പിച്ചുകൊണ്ടായിരിക്കും നടപടികളെന്നും മന്ത്രി പറഞ്ഞു.
ഹരിതകേരള മിഷന്‍ – ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കഴിയുന്ന കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടേയും പദ്ധതി നിര്‍വ്വഹണ രീതികളുടേയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ശുചിത്വമിഷന്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖയുടെ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ആദ്യപ്രതി കൈമാറിക്കൊണ്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
‘ഖര-ദ്രവ മാലിന്യ സംസ്‌കരണ മേഖലയില്‍ ശുചിത്വമിഷന്‍ നടപ്പിലാക്കുന്ന പദ്ധതികളെകുറിച്ച് ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ എന്നിവര്‍ക്ക് ധാരണ ലഭിക്കുന്നതിനും ഈ മേഖലയില്‍ ലഭ്യമായ മുഴുവന്‍ ഫണ്ടും പ്രയോജനപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ ക്രിയാത്മക മുന്നേറ്റം സാധ്യമാക്കുന്നതിന് പരിശീലന സഹായി എന്ന നിലയിലും ഈ മാര്‍ഗ്ഗരേഖ പ്രയോജനപ്പെടുത്തും. കൂടുതല്‍ പദ്ധതികള്‍ ഈ മേഖലയില്‍ രൂപപ്പെട്ട് വരുന്നതിനും സമ്പൂര്‍ണ്ണ ശുചിത്വമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും ഇത് സഹായകമാകും’- മന്ത്രി വ്യക്തമാക്കി.
Post Your Comments