ന്യൂഡൽഹി: കുറഞ്ഞ യാത്രാ നിരക്കിൽ ഒരു എയർലൈൻ എന്ന ലക്ഷ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻ ജുൻ വാല. ‘ആകാശ്’ എന്ന പേരിലാണ് ഈ എയർലൈൻ അറിയപ്പെടുക. എയർലൈനിന്റെ മുഖ്യ ഓഹരിയുടമ രാകേഷ് ജുൻ ജുൻ വാല തന്നെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read:പോലീസ് സ്റ്റേഷനിൽ വരുന്നവരെ കൊണ്ട് സ്റ്റേഷനറി വാങ്ങിപ്പിക്കരുത്, പോലീസ് മേധാവി അനിൽ കാന്ത്
പദ്ധതി നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത് ജെറ്റ് എയർവേയ്സ് സി ഇ ഒ ആയിരുന്ന വിനയ് ദുബെ അടക്കമുള്ള പ്രൊഫഷണലുകളാണ്. ജുൻ ജുൻ വാലയിൽ നിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും പദ്ധതിയ്ക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പദ്ധതിയുടെ 40% വരെ ഓഹരി ജുൻ ജുൻ വാലയായിരിക്കും നിക്ഷേപിക്കുക. അടുത്ത വർഷത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന എയർലൈൻസിന് ഒരു വിദേശ നിക്ഷേപകൻ കൂടിയുണ്ടാകുമെന്നാണ് സൂചന. കുറഞ്ഞ കാലയളവിൽ തന്നെ എയർലൈൻസിനു വേണ്ട മുഴുവൻ നിക്ഷേപവും കണ്ടെത്താനാകുമെന്നാണ് പ്രൊഫഷണലുകളുടെ കണ്ടെത്തൽ.
Post Your Comments