Latest NewsNewsIndia

ബിജെപിയെ തടയാന്‍ പുതിയ പദ്ധതി: പ്രിയങ്ക ഗാന്ധി യുപിയിലേയ്ക്ക്

ലക്‌നൗ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയെ തടയാന്‍ പുതിയ പദ്ധതികളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിന്റെ ഭാഗമായി നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രിയങ്ക യുപിയിലെത്തും. ഈ മാസം 14നാണ് സന്ദര്‍ശനം ആരംഭിക്കുക.

Also Read: സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിൻ: മാതൃകവചം ക്യാമ്പെയ്ന്‍ ആരംഭിക്കുമെന്ന് വീണാ ജോർജ്

ബിജെപിയ്‌ക്കെതിരെ ഇന്ധന വിലവര്‍ധനവും കര്‍ഷക പ്രതിഷേധവും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി പ്രിയങ്ക ആശയവിനിമയം നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയവും വെര്‍ച്വല്‍ യോഗത്തില്‍ ചര്‍ച്ചയായി.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘മിഷന്‍ യുപി’ എന്ന ക്യാമ്പയിന്‍ ഉടന്‍ ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ദേശീയ രാഷ്ട്രീയത്തില്‍ കനത്ത തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിനും പാര്‍ട്ടി നേതൃത്വത്തിനും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button