Latest NewsNewsInternational

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കനത്ത തിരിച്ചടി: പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സമാധാനപരമായി പ്രതിഷേധിക്കാന്‍ ക്യൂബന്‍ ജനതയ്ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവനയിലൂടെയാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: മൂന്നാം തരംഗം: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ കോവിഡ് മുന്നറിയിപ്പിനെ അവഗണിച്ച് തള്ളരുത്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്യൂബന്‍ ജനതയ്ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ശാന്തവും സമാധാനപരവുമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി ജനങ്ങളെ അടിച്ചമര്‍ത്തുന്ന, അവരെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്ന ക്യൂബന്‍ സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റമുണ്ടാകണമെന്നും ബൈഡല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ കാലത്ത് ആവശ്യത്തിന് ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ലെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകളാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്. പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേലിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ‘ഏകാധിപത്യം തുലയട്ടെ’ എന്ന മുദ്രാവാക്യമാണ് ക്യൂബയിലെ പ്രക്ഷോഭങ്ങളില്‍ ഉടനീളം ഉയര്‍ന്നുകേള്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button