KeralaLatest NewsNews

ചോക്ലേറ്റ് അലിഞ്ഞു പോകും: ഓണക്കിറ്റില്‍ ഇത്തവണ ക്രീം ബിസ്‌ക്കറ്റ്

444.50 രൂപയുടെ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണക്കിറ്റിനാണ് സപ്ലൈകോ ശുപാര്‍ശ.

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ ഇത്തവണ മിഠായി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. മിഠായിക്ക് പകരമായി ക്രീം ബിസ്‌കറ്റ് ആയിരിക്കും കിറ്റില്‍ ഉള്‍പ്പെടുത്തുകയെന്നാണ് വിവരം. ചോക്ലേറ്റ് അലിഞ്ഞു നശിച്ചുപോകാന്‍ സാധ്യതയുള്ളതിനാലാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ഒരു മാസത്തിലേറെ നീളുന്നതാണ് സംസ്ഥാനത്തെ കിറ്റ് വിതരണ പരിപാടി. ഈ നീണ്ട കാലയളവ് കിറ്റിലെ ചോക്ലേറ്റ് നശിച്ചുപോകാന്‍ ഇടയാക്കുമെന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ 13 ഇനങ്ങള്‍ നിശ്ചയിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പതിനേഴോളം സാധനങ്ങളാണ് ഇത്തവണ കിറ്റില്‍ ഉൾപ്പെടുത്തിയത്. മില്‍മയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ ഉള്‍പ്പെടുത്തും. പായസത്തിലേക്ക് ഉള്ള ആവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് സാധനങ്ങളുടെ എണ്ണം ഉയര്‍ന്നത്.

Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം

444.50 രൂപയുടെ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണക്കിറ്റിനാണ് സപ്ലൈകോ ശുപാര്‍ശ. ഇനങ്ങള്‍ സംബന്ധിച്ച്‌ അന്തിമ തീരമാനമാക്കുന്നതിന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍, സപ്ലൈകോ എംഡി അലി അസ്ഗര്‍ പാഷ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വില സംബന്ധിച്ചു ധാരണയാകുമ്പോള്‍ ഇനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമാകും.

shortlink

Post Your Comments


Back to top button