
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ചു വിതരണം ചെയ്ത ഓണക്കിലെ ശര്‍ക്കരയ്ക്കുള്ളില്‍ നിന്ന് ബീഡിക്കുറ്റി കണ്ടെത്തിയതായി പരാതി. തിരൂര്‍ പൂക്കയിലെ റേഷന്‍കടയില്‍നിന്ന് തിരുനിലത്ത് സുനില്‍കുമാറിന്റെ മകന്‍ അതുല്‍ വാങ്ങിയ കിറ്റിലെ ശര്‍ക്കര വീട്ടില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ബീഡിക്കുറ്റി കണ്ടത്. സംഭവത്തില്‍ സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥരോട് ,കടുംബം പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ശര്‍ക്കരയില്‍ നിന്ന് ചത്ത തവളയെയും കണ്ടെത്തിയിരുന്നു.
കോഴിക്കോട് നരയംകുളത്തെ റേഷന്‍കടയില്‍ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് ചത്ത തവളയെ കണ്ടെത്തിയക്. നടുവണ്ണൂര്‍ സൗത്ത് റേഷന്‍ കടയില്‍നിന്നു വിതരണം ചെയ്ത കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് നിരോധിച്ച പുകയില ഉല്‍പന്നത്തിന്റെ പാക്കറ്റും കിട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ബീഡിക്കുറ്റി കണ്ടെത്തിയത്. ശര്‍ക്കരയില്‍നിന്ന് ചത്തകൂറയുടെയും തവളയുടെയും അവശിഷ്ടങ്ങളും, ഹാന്‍സും, ബീഡിക്കുറ്റിയും, ബിസ്‌ക്കറ്റ് കവറുമൊക്കെ കിട്ടുന്നതായി വ്യാപകമായി പരാതി ഉയരുകയാണ്. കോഴിക്കോട് കുരുവട്ടൂരില്‍നിന്ന് ഇന്നലെ ഉയര്‍ന്നത് അതീവ ഗുരുതരമായ പരാതിയാണ്.
കുരുവട്ടൂര്‍ പോലൂര്‍ തെക്കെമാരാത്ത് ശ്രീഹരിയില്‍ രാധാകൃഷ്ണന്‍ മാരാര്‍ക്ക് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത കൂറയുടെ അവശിഷ്ടമാണ് കണ്ടത്. നീലക്കാര്‍ഡ് ഗുണഭോക്താവായ രാധാകൃഷ്ണന്‍ മാരാര്‍ക്ക് പോലൂര്‍ കുഴമുള്ളിയില്‍ താഴം റേഷന്‍ കടയില്‍നിന്നാണ് വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ ഓണക്കിറ്റ് ലഭിച്ചത്. പേരക്കുട്ടിക്ക് ഭക്ഷണം പാകം ചെയ്യാന്‍ ശര്‍ക്കര എടുത്തപ്പോഴാണ് ചത്തകൂറയുടെ കാലുകള്‍ ഉള്‍പ്പെടയുള്ള ഭാഗങ്ങള്‍ ശര്‍ക്കരയില്‍ ഒട്ടിക്കിടക്കുന്നതായി കണ്ടതെന്ന് മാരാര്‍ പറയുന്നു. ശ്രീ സന്‍ജോര ഗൂള്‍ ഉദ്യോഗ് എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേരായി ഒരു കിലോഗ്രാം ശര്‍ക്കരയുടെ കവറിന് മുകളില്‍ കാണുന്നത്.
Post Your Comments