ന്യൂഡല്‍ഹി: കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ കൊവിഡിന് ശമനമില്ല. ഈ സാഹചര്യത്തില്‍ കൊവിഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ മാസം 16ന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കേരളം അടക്കം കൊവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
Read Also : സർക്കാരിന്റെ അനാസ്ഥ: വർഷം ഒന്ന് കഴിഞ്ഞിട്ടും പെട്ടിമുടിയിൽ കാണാതായവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിച്ചിട്ടില്ല
കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ക്കാണ് ക്ഷണം. രാജ്യത്ത് കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും കേരളവും. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് കേരളത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്.
മഹാരാഷ്ട്രയിലും കൊവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ഇതു പരിഗണിച്ച് കൊവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദഗ്ദ്ധ സംഘത്തെ അയച്ചിരുന്നു.
Post Your Comments