തിരുവനന്തപുരം: തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന പരാതിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് രംഗത്തെത്തി. പട്ടിക ജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തിയതോടെയാണ് ഭീഷണി ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു. ഓഫീസിലെ ഫോണില്‍ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
‘തെറ്റ് ചെയ്യുന്നവര്‍ക്ക് നല്ല ദീര്‍ഘവീക്ഷണം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാന്‍ സാധിക്കുമോയെന്ന് അവര്‍ക്ക് മുന്‍കൂട്ടി മനസിലാവും. അത് സാധിക്കില്ലായെന്ന് മനസിലായതോടെയാണ് ഓഫീസിലേക്ക് വിളിച്ച് തെറി പറയുന്നതും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായത്. എന്നാല്‍ ഇതിലൊന്നും വശംവദരാകാന്‍ പാടില്ല’-കെ രാധാകൃഷ്ണന് പറഞ്ഞു.
എ.സി,എസ്.ടി ഫണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരില്‍ ഒരാളാണ് ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. ഇതിനിടെ എസ്സി-എസ്ടി ഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണ സംഘം ഇന്ന് ഡല്‍ഹിയിലേക്ക് പോകുന്നുണ്ട്. രാഹുലിന്റെ ലാപ് ടോപ്, ഐ ഫോണ്‍ എന്നിവ കണ്ടെത്താനും തെളിവ് നടത്താനുമാണ് നീക്കം. പട്ടികജാതി, പട്ടിക വകുപ്പ് വിഭാഗത്തിലെ കുട്ടികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിനും വിവാഹ സഹായവുമായി നല്കുന്ന ഗ്രാന്റ് തട്ടിയെന്നുമായിരുന്നു കണ്ടെത്തല്‍.
Read Also: പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി: പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ
Post Your Comments