IndiaNews

ദുര്‍മന്ത്രവാദത്തിനായി മുതലക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമം: ഒരാള്‍ പിടിയില്‍

മുംബൈ: ദുര്‍മന്ത്രവാദത്തിനായി മുതലക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. 28കാരനായ സഖ്‌ലെയ്ന്‍ സിറാജുദ്ദീന്‍ ഖാത്വിബ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ജീവനുള്ള ഏഴ് മുതലക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.

Also Read: വൻ അക്രമണപദ്ധതി: ഉത്തർ പ്രദേശിൽ അറസ്റ്റിലായ അല്‍ക്വയ്‌ദ ഭീകരരില്‍നിന്ന്‌ പിടിച്ചെടുത്ത ഭൂപടങ്ങളില്‍ രാമക്ഷേത്രവും

മുതലക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമം നടക്കുന്നതായി താനെ പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സഖ്‌ലെയ്ന്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പോലീസും വനം വകുപ്പ് അധികൃതരും താനെയിലെ റെടി ബാന്ദറില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

മുതലക്കുഞ്ഞുങ്ങളെ ദുര്‍മന്ത്രവാദത്തിനായി ഉപയോഗിക്കാറുണ്ടെന്ന് സഖ്‌ലെയ്ന്‍ ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. കണ്ടെത്തിയ മുതലക്കുഞ്ഞുങ്ങള്‍ക്ക് ഏകദേശം 2,86,000 രൂപ വിലവരുമെന്നും ഇവയെ ഉടന്‍ തന്നെ വനത്തിലേയ്ക്ക് തിരിച്ചയക്കുമെന്നും അധികൃതര്‍ അറിയിച്ചു. മുതലക്കുഞ്ഞുങ്ങളെ പിടികൂടി വില്‍പ്പന നടത്തുന്നതിന് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button