കോട്ടയം: അദ്‌ഭുതകരമായ ആ രക്ഷപ്പെടലിന്റെ ആ വലിയ ആശ്വാസത്തിലാണ് ഒരു കുടുംബമൊന്നാകെ. വീട്ടുമുറ്റത്തെ പോർച്ചിൽനിന്നു പുറത്തേക്കെടുത്ത കാർ നിയന്ത്രണം വിട്ട് കിണറിന്റെ ഭിത്തിയിലിടിച്ചു. ഭിത്തി തകർന്നു. കിണർ മൂടിയിരുന്ന കമ്പിവലയിൽ ഇരുന്ന 2 കുട്ടികൾ എട്ടടിയോളം വെള്ളമുള്ള കിണറ്റിൽ വീണു. കിണറ്റിലേക്ക് എടുത്തു ചാടിയ പിതൃസഹോദരൻ ഇരുവരെയും രക്ഷിച്ചു. കാർ ഓടിച്ച പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീറിന്റെ മകൾ ഷിഫാനയെയും (14) ഷിഫാനയുടെ മടിയിൽ ഇരുന്ന നാലര വയസ്സുകാരി മുഫസിനെയും ശബ്ദം കേട്ട് ഓടിയെത്തി കിണറ്റിൽ ചാടിയ, സക്കീർ ഹുസൈൻ മൗലവിയാണ് രക്ഷിച്ചത്. ഷബീറിന്റെ സഹോദരനാണ് സക്കീർ മൗലവി. മറ്റൊരു സഹോദരൻ സത്താറിന്റെ മകളാണ് മുഫസിൻ.
Read Also: ചോക്ലേറ്റ് അലിഞ്ഞു പോകും: ഓണക്കിറ്റില്‍ ഇത്തവണ ക്രീം ബിസ്‌ക്കറ്റ്
ഇന്നലെ രാവിലെയായിരുന്നു അപകടം. ഭിത്തി ഇടിച്ചു തകർത്ത കാർ കിണറ്റിലേക്കു വീഴാറായ നിലയിലാണു നിന്നത്. മറുവശത്തെ വാതിൽ തുറന്നാണു ഷബീർ പുറത്തിറങ്ങിയത്. നാട്ടുകാർ എത്തുന്നതു വരെ കുട്ടികളെ കൈകളിൽ ഉയർത്തിപ്പിടിച്ചു മൗലവി നീന്തി നിന്നു. കയറിൽ കസേര കെട്ടിയിറക്കിയാണു ഷിഫാനയെ കയറ്റിയത്. സക്കീർ ഹുസൈനെയും മുഫസിനെയും കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ അഗ്നിരക്ഷാസേന പുറത്തെത്തിച്ചു.
Post Your Comments