ബാങ്കോക്ക് : ചൈനയുടെ കൊവിഡ് വാക്സിന് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കെല്ലാം വീണ്ടും കോവിഡ് ബാധിക്കുന്നതായി തായ്ലന്ഡ് ആരോഗ്യ മന്ത്രാലയം. ചൈനയുടെ സീനോവാക് വാക്സിനെടുത്ത 600 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വീണ്ടും കൊവിഡ് വന്നത്.
രാജ്യത്തെ 6,77,348 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സീനോവാക്ക് വാക്സിന് രണ്ട് ഡോസ് ലഭിച്ചത്. ഇതില്‍ 618 പേര്‍ക്ക് വീണ്ടും രോഗം ബാധിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിരോധത്തിന് മൂന്നാമത് ഡോസ് വാക്സിന് നിര്‍ദ്ദേശിച്ചതായി രാജ്യത്തെ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥനായ സോപൊന് ഇമസിരിത്തവൊന് പറഞ്ഞു.
വാക്സിൻ എടുത്തതിൽ ഒരു നഴ്സ് മരണമടഞ്ഞതായും ഒരു ആരോഗ്യ പ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഞായറാഴ്ച തായ്ലന്ഡില് 9418 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3.36 ലക്ഷമാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
Post Your Comments